തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.

പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് മുറിവേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *