കുന്ദമംഗലം: അകാലത്തിൽ മരണമടഞ്ഞ പ്രമുഖ ഫുട്ബോൾ കളിക്കാരൻ ചന്ദ്രൻ ചെത്തുകടവിന്റെ സ്മരണയോടെ സംഘടിപ്പിച്ച കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചു. 177 പോയിന്റുകൾ കരസ്ഥമാക്കി സരിലയ കുരിക്കത്തൂർ ഓവറോൾ ചാമ്പ്യന്മാരായി. 126 പോയിന്റുകളോടെ നവയുഗ ചാത്തങ്കാവ് രണ്ടാം സ്ഥാനവും 81 പോയൻ്റുകൾ നേടി കനൽ മുറിയനാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ പ്രീതി യുസി, ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്നറഷീദ് , മെമ്പർമാരായ നജീബ് പാലക്കൽ കെ സുരേഷ് ബാബു, കെ കെ സി നൗഷാദ് സി എം ബൈജു ധർമ്മരത്നൻ തുടങ്ങിയവർ സംസാരിച്ചു കേരളോത്സവം കോ ഓഡിനേറ്റർ എം എം സുധീഷ് കുമാർ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *