കളമശ്ശേരി: കൂട്ട ബലാല്‍സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നല്‍കി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. യുവതി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് മൊഴിയെടുത്തത്. അറസ്റ്റിലായ അമ്മുവെന്ന് അറിയപ്പെടുന്ന ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്നാണ് യുവതിയുടെ മൊഴി.

പ്രതി ശരണ്യ സ്പാ ജോലിക്ക് എത്തിയത് ആറുമാസങ്ങള്‍ക്കു മുന്‍പാണ്. ശരണ്യയ്ക്കും സഞ്ജയ്ക്കും മുഖ്യപ്രതി ശ്രീരാജുമായുള്ള ഇടപാടുകളിലും വിശദമായ പരിശോധന നടത്തും.

ഇന്നലെ, കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സഞ്ജു, ശരണ്യ എന്നിവര്‍ പൊലീസ് പിടിയിലായത്. തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യയാണ് എന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. കൂട്ട ബലാത്സംഗത്തിന്റെ കാവല്‍ക്കാരനായിരുന്നു പിടിയിലായ സഞ്ജു. ഇരുവരും മുഖ്യപ്രതി ശ്രീരാജിന്റെ സുഹൃത്തുക്കളാണ്. ഗുണ്ട – റാക്കറ്റ് ബന്ധത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അതിജീവിതയുടെ ഭര്‍ത്താവിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *