മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആർ രാജേന്ദ്രൻ, ജിആർ അനിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ സി കെ ശശിധരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. വിഎസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് പരിണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കാനുള്ള നീക്കത്തെയും സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *