എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ ദിവ്യക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിഎം കെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്ററില്‍ ചമച്ചതെന്നും കളക്ടറെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ചുവെന്നും വീണ്ടുമൊരു പുകമറയുണ്ടാക്കി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു. എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഒരു ചുക്കും ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ദിവ്യയ്ക്ക് 11 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *