കോട്ടയം: കോട്ടയം തിരുവഞ്ചൂരിൽ ആഭിചാര ക്രിയകളുടെ മറവിൽ യുവതിക്ക് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. യുവതിയുടെ ഭർത്താവ്, ഭർതൃപിതാവ്, മന്ത്രവാദി എന്നിവരാണ് പിടിയിലായത്.

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ മണിക്കൂറുകളോളം നീണ്ട മന്ത്രവാദ കർമ്മങ്ങളാണ് യുവതിക്ക് നേരെ നടന്നത്. പരാതി പ്രകാരം, യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവാണ് യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നതെന്നും, അത് പുറത്തുകളയാനാണ് ക്രിയകൾ നടത്തിയതെന്നുമാണ് പ്രതികൾ അവകാശപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *