വോട്ടര്‍ പട്ടികപുതുക്കല്‍: അവസാന തീയതി ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബര്‍ 9 വരെയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ആക്ഷേപം ബോധിപ്പിക്കുന്നതിനും സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇ – സേവന കേന്ദ്രങ്ങള്‍ വഴിയോ www.voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം.ടെന്‍ഡര്‍ ക്ഷണിച്ചുഅടിമാലി ശിശുവികസനപദ്ധതി ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ് വാഹനം 2024 ജനുവരി 01 മുതല്‍ 2024 ഡിസംബര്‍ 31 വരെ ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു.ടെന്‍ഡര്‍ ഫോമുകള്‍ ഡിസംബര്‍ 23ന് 12 മണി വരെ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നിന്നും നിശ്ചിത വില നല്‍കി പ്രവൃത്തി ദിവസങ്ങളില്‍ വാങ്ങാം. മുദ്ര വെച്ച ടെന്‍ഡറുകള്‍ ഡിസംബര്‍ 23ന് 2 മണി വരെ ശിശുവികസന പദ്ധതി ഓഫീസര്‍, അടിമാലി പി ഒ-685565 എന്ന വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ കരാര്‍ തുറന്ന് പരിശോധിക്കും. പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അദാലത്ത് 14 ലേക്ക് മാറ്റിപോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ ഡിസംബര്‍ 12ന് ഇടുക്കി കളക്ടറേറ്റില്‍ നടത്താനിരുന്ന അദാലത്ത് ഡിസംബര്‍ 14 ലേക്ക് മാറ്റി വെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.അപേക്ഷ ക്ഷണിച്ചുഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താല്‍ക്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്സ് നിയമനത്തിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തില്‍ കുറയാതെ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി: 21 -35 വയസ്സ്. 10,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സേവനം അല്ലെങ്കില്‍ പരിശീലന കാലയളവ് ഒരു വര്‍ഷമാണ്. നിയമിക്കുന്ന ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം തൃപ്തികരമാണെങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കും. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഡിസംബര്‍ 23ന് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 -296297.

Leave a Reply

Your email address will not be published. Required fields are marked *