കോഴിക്കോട്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് വിധി പറയുന്നത് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് കേസിലെ വിധി നീളാന്‍ ഇടയാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായ സമിതി അറിയിച്ചു.

കഴിഞ്ഞ സിറ്റിങ്ങില്‍ ആവശ്യപ്പെട്ടതനുസരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ന് വാദപ്രതിവാദം നടന്നതിന് ശേഷമാണ് വിധി പറയാന്‍ മാറ്റിയത്. ഇത് സാങ്കേതികമായി സംഭവിക്കാവുന്നതാണ്. അടുത്ത സിറ്റിങ്ങില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. റഹീമിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും നിയമസഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *