ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. പതാക വിതരണം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. സായുധ സേനാ പതാക വില്‍പനയുടെ ആദ്യ സംഭാവന കലക്ടറില്‍നിന്ന് സ്വീകരിച്ചു.

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ് സുജിത, ജില്ലാ സൈനിക ക്ഷേമ അംഗങ്ങളും മുന്‍ സൈനികരുമായ പി സൂരജ്, പി പ്രേമരാജന്‍, സി പി അബ്ദുല്‍ ജാഫര്‍, ഇ.സി.എച്ച്.എസ് & സി.എസ്.ഡി വെറ്ററന്‍സ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് എ വിശ്വനാഥന്‍, നാഷണല്‍ എക്സ് സര്‍വീസ്‌മെന്‍ ലീഗ് ജില്ലാ പ്രസിഡന്റ് അജിത് കുമാര്‍, ഉദ്യോഗസ്ഥര്‍, എന്‍.സി.സി ഗ്രൂപ്പിലെ സൈനിക അധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സൈനിക റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *