തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യ രീതിയില്‍ സമരംചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പിണറായി ആയുഷ്‌കാലം മുഖ്യന്ത്രിയായിരിക്കും എന്നു കരുതരുത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് മാറിയിട്ടില്ലെന്നും ആര്‍ഷോ മോഡല്‍ പോലീസിന്റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല യൂത്ത് കോണ്‍ഗ്രസെന്നും സര്‍ക്കാരിനും പോലീസിനും നേരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *