സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന് എംപി. കെവി തോമസ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് പറഞ്ഞ കെ മുരളീധരന് എന്നാല്‍, ഈയൊരു അവസ്ഥയില്‍ ഇങ്ങനെയൊരു വേഷം കെട്ടണോ എന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നും പറഞ്ഞു.കെവി തോമസിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന് പറഞ്ഞു.ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാം. അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സി പി ഐ എം പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകുന്നത് കേരള ഘടകമാണ്. കോൺഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഐഎം എന്നും കെ മുരളീധരൻ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
