ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിംകോടതി സിപിഐഎം അഭിഭാഷകനോട് ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഹർജിയുമായി വന്നതിൽ കോടതി സിപിഐഎമ്മിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാർട്ടിക്കാരുടെ വേദിയാക്കരുതെന്നും ഹർജിക്കാരെ കോടതി ഓർമിപ്പിച്ചു.

ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തുന്ന പശ്ചാത്തലത്തിലാണ് ഇതിനെതിരെ സിപിഐഎം സുപ്രിംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *