സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീ പിടുത്തമുണ്ടായത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല.പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *