തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *