കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ റോഡ് കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ നവീൻ രവിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. റോഡ് നിർമ്മാണത്തിന്റെ ബിൽ പാസാക്കി നൽകുന്നതിനായി കരാറുകാരനോട് ഇയാൾ നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. ബില്ലിൽ മനപ്പൂർവ്വം നടപടികൾ വൈകിപ്പിച്ച് ആദ്യഘട്ടത്തിൽ 5,000 രൂപ കൈപ്പറ്റിയ നവീൻ, വീണ്ടും 10,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ വിവരം അറിയിച്ചത്. നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉയർന്നതിനെ തുടർന്ന് കുറച്ചുനാളുകളായി വിജിലൻസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. പണവുമായി എത്തിയ പരാതിക്കാരനിൽ നിന്നും തുക വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *