ജനശബ്ദം, കുന്ദമംഗലം ന്യൂസ് ഡോട്ട് കോം എന്നീ വാര്‍ത്താ പോര്‍ട്ടലുകളുടെ നവീകരിച്ച പുതിയ ഒാഫീസിന്റെ ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹീം നിര്‍വ്വഹിച്ചു. വാര്‍ത്താ ലോകത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി കുറഞ്ഞ കാലം കൊണ്ട് ജനപ്രിയ വാര്‍ത്താ മാധ്യമങ്ങളായി മാറിയ ജനശബ്ദത്തിനും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനും തുടര്‍ന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവാന്‍ കഴിയട്ടെ എന്ന് എം എല്‍ എ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് ധനപാലന്‍ എന്ന വ്യക്തിക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
നേരത്തെ ധനപാലന്റെ നിര്‍ധനാവസ്ഥയെ കുറിച്ച് ജനശബ്ദം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് അദ്ദേഹത്തിന് വീട് വച്ചു നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

പ്രസ്തുത പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ് ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്നേഹപ്രഭ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബഷീര്‍ നീലാറമ്മല്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഹബീബ് കാരന്തൂര്‍, കുന്ദമംഗലം എസ് ച്ച് ഒ യുസഫ് ,കുന്ദമംഗലം ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ പി വസന്തരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജൗഹര്‍ ഭൂപതി,സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍ ഉടമ എം കെ മുഹ്സിന്‍ ഭൂപതി, ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ,ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ ,ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി പ്രജീഷ്, എം ബാബുമോന്‍, സഫീന മുസ്തഫ ,അരിയിൽ നാസർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സംജിത് ,മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഐ മുഹമ്മദ് കോയ ,മോഹൻ ദാസ് (സി പി ഐ എം) തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *