തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി സസ്പെന്റ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ മലപ്പുറം ആര് ടി ഒക്ക് ഇന്ന് ശുപാര്‍ശ നല്‍കും. നിയമലംഘനത്തില്‍ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു.
മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. പ്രദേശത്തെ എ ഐ കാമറകള്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. വാഹനത്തിന്റെ രൂപകല്പനയില് മാറ്റം വരുത്തിയതുള്‍പ്പെടെ കേസുകള്‍ നേരത്തെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റില്‍ പറത്തിയുള്ള യാത്രയില്‍ വീണ്ടും നടപടി വരുന്നത്.
നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്തത്.