കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്.

നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. പിന്നീട് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് ഇയാള്‍ പ്രീതിയെ അറിയിച്ചു. മറ്റൊരു മതക്കാരിയെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞദിവസവും വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഫിറോസ് കാമുകിയെ അവഹേളിച്ച് സംസാരിച്ചു. ഇതോടെ വീട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *