തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. ഭാസുരേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യയെ ഭാസുരേന്ദ്രൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയിലായിരുന്നു ജയന്തി. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിലെ 5-ാം നിലയിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
