പാലക്കാട്: പാലക്കാട്ടെ പെട്ടി വിഷയത്തില്‍ സിപിഎം നേതാവ് എന്‍. എന്‍ കൃഷ്ണദാസിനെ തിരുത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. പെട്ടി വിഷയമടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും. താന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട് , മറ്റു ഒരു നിലപാടും പാര്‍ട്ടി നിലപാടല്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
പെട്ടിയും തിരഞ്ഞ് പോകുന്ന പാര്‍ട്ടിയല്ല സിപിഎം. അത് യാദൃശ്ചികമായി വന്നതാണ്. കുഴല്‍പ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്‌നമാണത്. യുഡിഎഫിന് ഇത് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന് വീഴ്ച സംഭവിച്ചിട്ടില്ല.
കുടുംബയോഗങ്ങളില്‍ യുഡിഎഫും ബിജെപിയും വലിയ രീതിയില്‍ പൈസ ഒഴുക്കുകയാണ്. കഴിഞ്ഞതവണ ഷാഫി പറമ്പലിന് കിട്ടിയ വോട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട്ടെ പെട്ടി ചര്‍ച്ച നിര്‍ത്തണമെന്ന് കഴിഞ്ഞിദിവസം എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞിരുന്നു.