ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനകത്ത് കയറി ഓഫീസ് റൂമിന്റെ ഗ്രിൽ പൊളിച്ച് അലമാര കുത്തിത്തുറന്ന് പണവും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു പേരെ DCP KE ബൈജു IPS ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ KA ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടി കൂടി.കവർച്ച നടത്തിയ കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ്(21),മോഷണമുതൽ വിൽക്കാൻ സഹായിച്ച പയമ്പ്ര സ്വദേശി യും, ഇപ്പോൾ മടവൂരിൽ വാടകക്ക് താമസിച്ചു വരുന്ന അഫ്സൽ റഹ്മാൻ(21)എന്നിവരാണ്പിടിയിലായത്.പ്രതികളെ ചോദ്യം ചെയ്തതിൽ ഇവരുടെ കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നവംബർ 15ാം തിയ്യതിയാണ് കേസിനാസ്പദമായസംഭവം. ബുള്ളറ്റിൽ വന്ന പ്രതികളിൽ ഒരാളെ ക്ഷേത്രപരിസരത്ത് ഇറക്കി മറ്റുരണ്ടു പേർ റോഡരികിൽ കാത്തു നിൽക്കുന്നതും,ഒരാൾ ക്ഷേത്രമതിൽ ചാടിക്കടന്ന് കവർച്ച നടത്തിയ ശേഷം നടന്ന് റോഡിലെത്തിയശേഷം ബൈക്കിൽകയറി മൂന്നുപേരും കടന്നു കളയുകയായിരുന്ന CCTVദൃശ്യംലഭിക്കുകയുണ്ടായി.കേസന്വേഷണം ഏറ്റെടുത്ത സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കൂടുതൽ CCTV ഫൂട്ടേജുകൾ പരിശോധിച്ചതിൽ നിന്നും, മറ്റുശാസ്ത്രീയ തെളിവുകളും , സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപ് ഏർപ്പെട്ടവരെ പരിശോധിച്ചുമാണ് പ്രതികളിലേക്കെത്തുന്നത്.നിരവധി കേസുകളിൽ പ്രതികളായവരാണ് മറ്റു രണ്ടുപേരെന്ന്പേരെന്ന് സൂചന ലഭിച്ചിട്ടുണ്ട്.അക്ഷയ്ക്ക് ചേവായൂർ സ്റ്റേഷനിൽ ഒരു പോക്സോ കേസും,ആലപ്പുഴയിൽ ലഹരിമരുന്ന് കേസുമുണ്ട്.പ്രതികളെല്ലാവരും ലഹരിക്കടിമകളാണ്.മോഷണമുതലുകൾ വിറ്റ് കിട്ടുന്ന പണം ആഢംഭരത്തിനും, ലഹരിക്കുമായിട്ടാണ് ഉപയോഗിക്കാറ്.പ്രതികളെ ചോദ്യം ചെയ്തതിൽ മാവൂരിലെ കടകൾകുത്തിത്തുറന്ന് മോഷണം നടത്തിയതും, അമ്പലമേഷണങ്ങളും ഉൾപ്പെടെ അഞ്ചോളം കേസുകൾക്ക് തുമ്പുണ്ടായി.മൊബൈൽ ഫോൺ ഗൾഫ്ബസാറിലുള്ള ഷോപ്പിൽ നിന്നും കണ്ടെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ്ഇൻസ്പെക്ടർ ഒ.മോഹൻദാസ് SCPOമാരായ ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,രാകേഷ്ചൈതന്യം,അർജുൻ എ കെ നല്ലളം സ്റ്റേഷനിലെ എസ്.ഐമാരായ വിനോദ് കുമാർ, മനോജ്കുമാർ പി ടി രതീഷ് കെ കെ എന്നിവരാണുള്ളത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
