ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14ന് വിധി പറയും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാട് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വിധി പറയുന്ന കാര്യം കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കേസിൽ ഇതുവരെ 39 പേരെ വിസ്തരിച്ചു.കഴിഞ്ഞയാഴ്ചയോടെയാണ് കേസിൽ വിചാരണ പൂർത്തിയായത്.
13 പ്രാവശ്യം ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്നാണ് 2018 ജൂൺ 27ന് നൽകിയ പരാതിയിൽ കന്യാസ്ത്രീ വ്യക്തമാക്കുന്നത്. വൈക്കം വിവൈഎസ്പി ആയിരുന്ന കെ സുഭാഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *