കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിൽ വെച്ച് നടന്ന 1998 എസ്എസ്എൽസി ബാച്ചിന്റെ ‘എൻ്റെ ബാല്യത്തിൻ്റെ സുവർണ്ണ ദിനങ്ങൾ ഒരു വട്ടം കൂടി’
പൂർവ്വ വിദ്യാർത്ഥി സംഗമം പങ്കാളിത്തം കൊണ്ടും ആസൂത്രണമികവും കൊണ്ടും ശ്രേദ്ധേയമായി. പരിപാടിയിൽ സിജിത്ത് കുട്ടാണി സ്വാഗതവും ശിഹാബ് പാലക്കൽ അദ്ധ്യക്ഷതയും വഹിച്ചു. കെ .പി വസന്തരാജ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ആ കാലഘട്ടത്തിലെ പതിനാറോളം അദ്ധ്യാപകരെ ആദരിച്ചു. തുടർന്ന് നടന്ന പൂർവ്വ വിദ്യാർത്ഥികളുടെ മികവാർന്ന കലാപരിപാടികൾ ചടങ്ങ് കൂടുതൽ ആസ്വാദകരമാക്കി. സുൽഫിക്കർ അലി, ബിബിൻ ലാൽ, ബബീഷ്, ഷൈജു, ഹംസ, മനീഷ്, ബൈജു ,സുമോദ് ,ജിഷ ,ബേബി കൃഷ്ണ, ബിൻഷ എന്നിവർ പ്രസംഗിച്ചു. പ്രവീൺ പി നന്ദി പ്രക്ഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *