ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. പത്ത് മണി വരെ 8.23 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2.27 കോടിവോട്ടർമാരാണുള്ളത്.
ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസഫര്‍നഗര്‍, മീററ്റ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട്. ശ്രീകാന്ത് ശർമ, അതുൽ ഗാർഗെ, സുരേഷ് റാണ, കാപിൽദേവ് അഗർവാൾ, സന്ദീപ് സിങ് തുടങ്ങിയ മന്ത്രിമാരാണ് ജനവിധി തേടുന്നത്.
2017 ലെ തെരഞ്ഞെടുപ്പിൽ ഈ 58 സീറ്റുകളിൽ 53 എണ്ണവും ബിജെപിയെ പിന്തുണച്ചു. എസ് പിയ്ക്കും ബഹുജൻ സമാജ് പാർട്ടിക്കും രണ്ട് സീറ്റുകൾ വീതമാണ് ലഭിച്ചത്. ഒരു സീറ്റ് ആർഎൽഡിക്ക്.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 ന് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *