കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും 51 പേർക്കു കൂടി വിവാഹധനസഹായം അനുവദിച്ചു.12, 75,000 രൂപയാണ് അനുവദിച്ചത്.കഴിഞ്ഞ മാസം 82 പേർക്ക് 20,50,000 രൂപ വിവാഹ ധനസഹായമായി നൽകിയിരുന്നു.ഈ സാമ്പത്തിക വർഷം ഇതുവരെ 352 പേർക്കാണ് വിവാഹ സഹായം അനുവദിച്ചത്. ബന്ധപ്പെട്ടവരുടെ ബേങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകുന്നത്.കൂടാതെ 38 പേർക്ക് പുതിയതായി പെൻഷനും 5 പേർക്ക് 63,960 രൂപ ചികിത്സാ സഹായവും നൽകി. 3 മദ്രസ്സാദ്ധ്യാപികമാർക്ക് പ്രസവാനുകൂല്യമായി 45,000 രൂപയും നൽകി.കൂടാതെ 1,21,728 രൂപ മരണാനന്തര ആനുകൂല്യവും നൽകുകയുണ്ടായി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജില്ലാതല മദ്രസ്സാ ധ്യാപക സംഘടനാ ഭാരവാഹികളേയും റെയിഞ്ച്/ കോംപ്ലക്സ് ഭാരവാഹികളേയും മദ്രസ്സാ മാനേജ്മെൻറ് പ്രതിനിധികളേയും ഉൾപ്പെടുത്തി ജില്ലാതലത്തിൽ അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ ബോർഡുകളിൽ നിന്നും ഭാരവാഹികളുടെ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. അംഗത്വ ക്യാമ്പയിനുമായി മുഴുവൻ മദ്രസ്സാ ധ്യാപകരും സഹകരിക്കണമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *