ഉത്തര കൊറിയയില്‍ കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പങ്കെടുത്തത് ഭാര്യയ്ക്കും മകൾക്കുമൊപ്പം.പ്യോങ്് യാങില്‍ ബുധനാഴ്ച നടന്ന പരേഡില്‍ 30000 സൈനികരാണ് അണി നിരന്നത്. രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈലുകള്‍ അണി നിരത്തിയായിരുന്നു പരേഡ്. പരിപാടിയിലുടനീളം കിമ്മിനൊപ്പമുണ്ടായിരുന്ന മകളായിരിക്കും അടുത്ത അവകാശിയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇതോടെ ശക്തമായത്.മിലിറ്ററി പരേഡില്‍ പിതാവിനൊപ്പം ഗാര്‍ഡ് ഓഫ് ഓണറിലും കിം ജു എയ് പങ്കെടുത്തു. പരേഡിന് തലേന്ന് സൈനിക ബാരക്കില്‍ നടന്ന വിരുന്നിലും കുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ ചിത്രങ്ങളും സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടു.കിം പൊതുവേദിയില്‍ മകളുമായി എത്തിയത് അച്ഛന് മകള്‍ ബന്ധം മാത്രമായി കാണാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദമാക്കുന്നു,കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ബാരക് സന്ദര്‍ശനം എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍, ഭാര്യം റി സോള്‍ ജു എന്നിവര്‍ക്കൊപ്പമാണ് മകളെത്തിയത്. വിരുന്നില്‍ അച്ഛനും അമ്മയ്ക്കും മധ്യത്തില്‍ ഇരിക്കുന്ന മകലെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. നവംബര്‍ മുതലാണ് തന്റെ പത്തുവയസുകാരി മകളെ സൈനിക പരിപാടികളില്‍ തുടര്‍ച്ചയായി കിം കൂടെക്കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
