ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ച എം.പിമാര്‍ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധിച്ചത്.

അയോധ്യ ലോക്സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. ഇന്നലെ രാത്രിയാണ് ചര്‍ച്ചയെക്കുറിച്ച് എം.പിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *