സ്വ​ർ​ണ​വി​ലയിൽ കേരളത്തിൽ പുതിയ റെക്കോർഡും പിറന്നു . ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 7,980 രൂ​പ​യും പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച്​ 63,840 രൂ​പ​യു​മാ​യി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും.
അ​ന്താ​രാ​ഷ്ട്ര വി​ല ഒ​രു ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103​ ഗ്രാം) 2,876.85 ഡോ​ള​റി​ൽ ആ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണം വാ​ങ്ങാ​ൻ 69,000 രൂ​പ ന​ൽ​ക​ണം.

Leave a Reply

Your email address will not be published. Required fields are marked *