എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ കയ്യില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലെന്ന് ഓഫര്‍ തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്‍. മുവാറ്റുപുഴ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
മാത്യു കുഴല്‍നാടന്‍ ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അനന്തുവിന്റെ തുറന്നുപറച്ചില്‍.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണന്‍ മുവാറ്റുപുഴ കോടതിയെ അറിയിച്ചു. സമാഹരിച്ച പണം മുഴുവനും ഈ പദ്ധതിക്കായി വിനിയോഗിച്ചെന്നും അനന്തു പറഞ്ഞു. അനന്തുവിനെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും