
കുന്ദമംഗലം: ബിജെപി കുന്ദമംഗലം മണ്ഡലം 28ാം ബൂത്തിൽ നടന്ന സമ്മേളനം ബിജെ.പി സംസ്ഥാന വക്താവ് അഡ്വ: ശ്രീപത്മനാഭൻ
ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രവർത്തനങ്ങളെക്കുറിച്ചും ,സംഘടന പ്രവർത്തനങ്ങളെയും കുറിച്ച് ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം സംസാരിച്ചു.ബൂത്ത് പ്രസിഡണ്ട് ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ പാർട്ടിയുടെ മുതിർന്ന നേതാവ് പള്ളിക്കൽ കൃഷ്ണൻ മാസ്റ്റർ,മുൻ ജില്ല കമ്മറ്റി അംഗങ്ങളായ പി.മോഹനൻ,അനിത ഏറങ്ങാട്ട്,മണ്ഡലം സെക്രട്ടറി നിഷിത അടുക്കത്ത്, മുൻ ഏരിയ ജന: ജിജീഷ് മാമ്പ്ര ,സുകുമാരാൻ കൊളാക്കണ്ടി എന്നിവർ ആശംസ പ്രസംഗം നടത്തി .ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി ചോലക്കൽ വാർഡിൽ നടത്തിയ പ്രവർത്തനങ്ങൾ വിവരിച്ചു.ബൂത്ത് സെക്ര: വിദ്യ ലെനി സ്വഗതവും,ബൂത്ത് ബി.എൽ. എ ശ്രീലേഷ് നന്ദിയും പറഞ്ഞു