പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ദക്ഷിണ ബംഗാളിലെ ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ലി, ഉത്തര ബംഗാളിലെ അലിപുര്‍ദ്വാര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നിലവിൽ 15 .85 % പോളിംഗ് ആണ് ഇത് വരെ രേഖ പെടുത്തിയത്സൗത്ത് 24 പര്‍ഗാനാസിലെ പതിനൊന്നും ഹൂഗ്ലിയിലെ പത്തും ഹൗറയിലെയും കുച്ച്ബിഹാറിലെയും ഒമ്പതു വീതവും അഞ്ച് അലിപുര്‍ദ്വാറിലെ അഞ്ചും മണ്ഡലങ്ങളിലേക്കാണു പോളിങ്.
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, അരൂപ് ബിശ്വാസ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖരാണ്. ഇവര്‍ ഉള്‍പ്പെടെ 373 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ മത്സരിക്കുന്നത്. 1,15,81,022 വോട്ടര്‍മാരാണു നാലാംഘട്ട വോട്ടെടുപ്പിലുള്ളത്. ഇതില്‍ 58,82,514 പേര്‍ പുരുഷന്മാരും 56,98,218 പേര്‍ സ്ത്രീകളും 290 പേര്‍ ഉഭയലിംഗക്കാരുമാണ്.
ബംഗാളില്‍ എട്ടു ഘട്ടമായാണു പോളിങ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും 80 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 30 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 84.3 ശതമാനമായിരുന്നു പോളിങ്. രണ്ടാം ഘട്ടത്തില്‍ 80.43 ശതമാനവും അഞ്ചിനു നടന്ന മൂന്നാംഘട്ടത്തില്‍ വൈകിട്ട് അഞ്ചോടെ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ബംഗാളില്‍ തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. ഇടത്-കോണ്‍ഗ്രസ് സംയുക്ത മുന്നണിയിലെ ഐഎസ്എഫിന് ഈ മേഖലയിലുള്ള സ്വാധീനമാണ് കടുത്ത മത്സരത്തിനു വഴിയൊരുക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റമുട്ടിയ നടന്ന നന്ദിഗ്രാമില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു.
അസമില്‍ നാലു ഘട്ടമായും മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായുമാണ് പോളിങ് നടന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
