ഇന്നല നടന്ന മുബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐ പി എൽ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ പുറത്താകൽ വിവാദത്തിൽ.അർധ സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു കോഹ്‌ലിയുടെ പുറത്താകൽ.
മഹാരാഷ്ട്ര ക്രിക്കറ്റ് ആസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അനായാസ ജയത്തിലേക്ക് കുതിക്കുന്ന ബാംഗ്ലൂരിന്റെ നെടുംതൂണായി 35 പന്തിൽ 48 റൺസുമായി കോഹ്ലിയാണ് ക്രീസിൽ. ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഫീൽഡ് അംപയർ ഔട്ട് വിളിച്ചെങ്കിലും ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു.

ടിവി റീപ്ലേയിൽ പന്ത് ബാറ്റിൽ എഡ്ജ് ചെയ്ത ശേഷം പാഡിൽ തട്ടുന്നു. എന്നാൽ ഫീൽഡ് അംപയറുടെ തീരുമാനം മാറ്റി നോട്ടൗട്ട് എന്നു നിശ്ചയിക്കാൻ 3–ാം അപയർ തയാറായില്ല. കോലി ഔട്ട് തന്നെയെന്നു 3–ാം അംപയറും വിധിച്ചു. പിന്നാലെ പൊട്ടിത്തെറിച്ച് കോലി പവിലിയനിലേക്കു മടങ്ങുകയും ചെയ്തു. സംഭവത്തിനു തൊട്ടുപിന്നാലെ മുൻ ക്രിക്കറ്റർമാരായ ആകാശ് ചോപ്ര അടക്കമുള്ള താരങ്ങൾ വിവാദ തീരുമാനത്തിൽ, അഭിപ്രായ പ്രകടനവുമായി രംഗത്തെത്തി.

അതേസമയം ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജയം നേടിയിരുന്നു. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ബാംഗ്ലൂരിന്റെ മൂന്നാം ജയവും.

Leave a Reply

Your email address will not be published. Required fields are marked *