വള്ളകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘർഷം.ഗാനമേളയിൽ വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ട് സി പി എം പ്രവർത്തകരാണ് പോലീസ് നോക്കി നിൽക്കെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബലികുടീരങ്ങളെ എന്ന ഗാനമാലപിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി ക്ഷേത്ര ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞു.

സംഭവം നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐ ഉൾപ്പടെ പത്തോളം വരുന്ന പോലീസുകാർ കാഴ്ചക്കാരായി നിന്നവെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ബലികുടീരങ്ങളെ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി ഉള്ളപ്പോൾ ‘നമസ്കരിപ്പു ഭാരതം അങ്ങയെ…’ എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം സിപിഎം പ്രവർത്തകർ വേദിക്ക് മുമ്പിലെത്തി ബഹളംവച്ചു. ഇതോടെ കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഉടൻ പൊലീസ് നോക്കിനിൽക്കെ കർട്ടൻ വലിച്ചു കീറിയ ശേഷം പ്രവർത്തകർ വേദിക്ക് മുൻപിൽ വെല്ലുവിളി നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *