തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് ഭരണാധാകാരിക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാഗം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സഭയ്ക്കുള്ള ആശങ്ക ബിജെപിക്ക് വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *