കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണശാലയിൽ അൽ അഹമ്മദി അധികൃതർ മിന്നൽ റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ടയാണ് പരിശോധനയിൽ പിടികൂടിയത്. നാല് പ്രവാസികളെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് അധികൃതർ പിടികൂടിയത്. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ കണ്ടെടുത്തു. അലി സബാഹ് അൽ സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് 6-ൽ പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയുടെ പ്രവർത്തനത്തെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമപരമായ അനുമതി ലഭിച്ച ശേഷമാണ് മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയത്.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021