പീലി വിടർത്തിയാടുന്ന മയിലുകളെ കണ്ടാൽ കണ്ണ് എടുക്കാതെ നോക്കിനിന്നു പോകും. എന്നാൽ കാലം മാറി ഇന്ന് നാട്ടിൻപുറങ്ങളിൽ എത്തുന്ന മയിലുകളെ കാണുമ്പോൾ ആളുകൾക്ക് കലിപ്പാണ്. കൃഷി
സ്ഥലത്തും ചെടി തോട്ടങ്ങളിലും കൂട്ടമായി എത്തി കാർഷിക വിളകൾ ഇവർ വ്യാപകമായി നശിപ്പിക്കുന്നു.

വനപ്രദേശങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന മയിലുകള്‍ കൂട്ടമായാണ് ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ വിലസുന്നത്. ചെട്ടിക്കടവാണ് മയിലുകൾ കൂട്ടത്തോടെ എത്തുന്ന കാഴ്ച പതിവാകുന്നത്. ചത്തമംഗലം ചോയിമഠം പോറ്റമ്മൽ അഭിജിത്തിന്റെ വീട്ടിൽ ആണ്മയിൽ എത്തിയത് വിസ്മയ കാഴ്ച്ചയായിരുന്നു.

വരണ്ട പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്ന പക്ഷിയാണ് മയില്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവ നാട്ടിന്‍ പുറങ്ങളില്‍ എത്താന്‍ കാരണം. മയിലുകൾ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത് ഭാവിയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണന്നും പണ്ട് ഗവേഷകര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *