പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു. പൂക്കോട് വെറ്റിറിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ ചർച്ചയായി.അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്നും കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.’കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർത്ഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായി. അവർക്കെതിരെ നടപടി സ്വീകരിച്ചു’. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *