
മലാപ്പറമ്പ് അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പൊലീസ്,സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്ന് സൂചന.കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.2 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്ര തികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. കൂടുതൽ തെളിവു ശേഖരിക്കാൻ പൊലീസ് മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടർന്നു പൊലീസുകാരായ ഇരുവരെയും നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു മാറ്റിയതായി അറിയുന്നു.
മലാപ്പറമ്പിലെ അപാർട്ട്മെൻ്റ് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.