ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സക്കായി എത്തിച്ചവരില്‍ എല്ലാവരും സംസാരിക്കുന്നുണ്ട്. ചികിത്സയിലുള്ള ചൈനീസ് പൗരന് 40 % പൊള്ളലേറ്റിട്ടുണ്ടെന്നും. ഇന്തോനേഷ്യന്‍ പൗരന് 30% പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
പതിനെട്ട് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതില്‍ ആറു പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.ഗുരുപരമായി പരുക്കേറ്റവര്‍ 72 മണിക്കൂറ് മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു.
അപകടനില തരണം ചെയ്തു എന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. ശ്വാസകോശത്തിന് പൊള്ളല്‍ ഏറ്റിട്ടുണ്ട്. ബാക്കി നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ അറിയിച്ചു.