തെല്‍ അവീവ്: ഇറാനില്‍ വീണ്ടും യു എസ് ആക്രമണം. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നും യുഎസ് വാദമുണ്ട്.

ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങില്‍ നിന്നും സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്യുന്നു. ബമാനി ജില്ലയിലും കുഹെസ്താകിലും കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജലസംഭരണികളാണ് ഇവയെന്ന് ഹോര്‍മുസ്ഗാന്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ കമ്പനി സിഇഒ അബ്ദുല്‍ ഹമീദ് ഹാംസെഹ്പുര്‍ പറഞ്ഞു. നിലവില്‍ മേഖലയിലേക്കുള്ള ജല വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *