തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.

കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികൾ. നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ചവരോടെ ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രിമാർ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *