കോഴിക്കോട്: നഗരമധ്യത്തില്‍ ഓട്ടോയില്‍കയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കുണ്ടായിതോട് കുളത്തറമ്മല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(50) നെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഇബ്രായി അറസ്റ്റ് ചെയ്തത്.

ജൂലൈ മൂന്നാംതീയ്യതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകന്റെ വീട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ടെത്തിയ 69 വയസ്സുള്ള വയനാട് പുല്‍പ്പള്ളി സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. എംസി സി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റ് പരിസരത്തേക്ക് ഓട്ടോയില്‍ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്,പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ആക്രമിക്കുകയായിരു ന്നു.ഇവരുടെ കഴുത്തിലണി ഞ്ഞിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല പിടിച്ചു പറിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു.ഭയന്നു പോയ ഇവര്‍ ബസ്സില്‍ കയറി ഓമശ്ശേരിയിലു ള്ള സഹോദരന്റെ വീട്ടിലെത്തു കയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ചികിത്സയില്‍ വയോധികയുടെ രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ടതാ യും താടിയെല്ലിന് പരിക്കേറ്റ തായും കണ്ടു.തുടര്‍ന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തി ല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാ യിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നഗരത്തില്‍ രാത്രി ഓടുന്ന മുഴുവന്‍ ഓട്ടോകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നു മ്മല്‍,ശ്രീജിത്ത് പടിയാത്ത് ,ഷഹീര്‍ പെരുമ്മണ്ണ, സുമേഷ് ആറോളി,രാകേഷ് ചൈതന്യം ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയര്‍ സിപി ഒ ശ്രീജിത്ത് കുമാര്‍ പി,രജിത്ത്,സിപിഒ ജിതേന്ദ്രന്‍ എന്‍, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *