തിരുവനന്തപുരം: മലയാറ്റൂരിലെ കാട്ടാനശല്യം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി.എം.ജോണാണ് വിഷയം ഉന്നയിച്ചത്. മലയാറ്റൂരിലടക്കം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വനംവകുപ്പ് തുടരുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി.

പ്രതിഷേധിക്കുന്നവരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉദാസീനത ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിസന്ധിക്കിടയിലും നാം കണ്ട മനോഹരമായ ദൃശ്യമാണ് കുട്ടിയാനയെ രക്ഷിച്ച തള്ളയാനയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *