കുന്ദമംഗലം പിലാശ്ശേരിയിൽ പാറമേൽ ബസ്സ്റ്റോപ്പിന് സമീപമുള്ള മുസ്ലിം ലീഗിന്റെ കൊടിമരത്തിലും ചിന്ഹമായ കോണി സ്തംഭത്തിലും സാമൂഹ്യ വിരുദ്ധർ കാവി പെയിന്റ് ഉപയോഗിച്ചു നാശമാക്കിയതായി പരാതി. ഇന്നലെ രാവിലെ പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവൃത്തിയെ വർഗീയത ഉണ്ടാക്കാനുള്ള ശ്രമമായാണ് മുസ്ലിം ലീഗ് കാണുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർ പാറമേൽ അങ്ങാടിയിൽ പ്രകടനം നടത്തി. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം മമ്മിക്കോയ ഈ പ്രവൃത്തിയെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുന്നതായും, ഇത്തരം ചെയ്തികൾ ഉണ്ടാവാതെ ഇരിക്കുവാനായി നിയമപാലകർ ശ്രദ്ധ പുലർത്തണം എന്നും ആവശ്യപ്പെട്ടു. മാത്രവുമല്ല വളരെ സമാധാനപരമായി പോകുന്ന ജനസമൂഹമാണ് അവിടെ ഉള്ളതെന്നും അവരിൽ ഭിന്നിപ്പ് ഉണ്ടാകുക, പ്രശ്നം ഉണ്ടാകുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് ഇത് ചെയ്തതെന്നും മമ്മിക്കോയ അഭിപ്രായപ്പെട്ടു. സംഭവത്തെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
