കുന്ദമംഗലം പിലാശ്ശേരിയിൽ പാറമേൽ ബസ്‌സ്റ്റോപ്പിന് സമീപമുള്ള മുസ്ലിം ലീഗിന്റെ കൊടിമരത്തിലും ചിന്ഹമായ കോണി സ്തംഭത്തിലും സാമൂഹ്യ വിരുദ്ധർ കാവി പെയിന്റ് ഉപയോഗിച്ചു നാശമാക്കിയതായി പരാതി. ഇന്നലെ രാവിലെ പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവൃത്തിയെ വർഗീയത ഉണ്ടാക്കാനുള്ള ശ്രമമായാണ് മുസ്ലിം ലീഗ് കാണുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർ പാറമേൽ അങ്ങാടിയിൽ പ്രകടനം നടത്തി. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം മമ്മിക്കോയ ഈ പ്രവൃത്തിയെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുന്നതായും, ഇത്തരം ചെയ്തികൾ ഉണ്ടാവാതെ ഇരിക്കുവാനായി നിയമപാലകർ ശ്രദ്ധ പുലർത്തണം എന്നും ആവശ്യപ്പെട്ടു. മാത്രവുമല്ല വളരെ സമാധാനപരമായി പോകുന്ന ജനസമൂഹമാണ് അവിടെ ഉള്ളതെന്നും അവരിൽ ഭിന്നിപ്പ് ഉണ്ടാകുക, പ്രശ്നം ഉണ്ടാകുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് ഇത് ചെയ്തതെന്നും മമ്മിക്കോയ അഭിപ്രായപ്പെട്ടു. സംഭവത്തെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *