കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. പ്രോസിക്യൂഷന് അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും ബിജു അറിയിച്ചു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്കെതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഹാജരായത്.
