കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മേല്‍വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടാനാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ മാത്രം സംരക്ഷണം നല്‍കാന്‍ പൊലീസിനോട് കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇത മതസ്ഥനായ യുവാവുമായുള്ള വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നടക്കം ഭീഷണിയും പ്രശ്നങ്ങളും നിലനില്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *