ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതല്‍ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതല്‍ ‘ജയ് ഹിന്ദ്’ മതിയെന്ന് സര്‍ക്കാര്‍. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിനായാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്റെ വാദം.
വിദ്യാര്‍ത്ഥികളില്‍ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വര്‍ദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.