കോഴിക്കോട് : ചരിത്രം മാപ്പു നല്‍കാത്ത വിധം കൊച്ചു കേരളത്തെ സംഘ് പരിവാറിന് താലത്തില്‍ സമര്‍പ്പിച്ച മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം ഓര്‍മ്മിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം.
പോലീസ് – ആര്‍എസ്എസ് മാഫിയ കൂട്ടു കെട്ടിന് ചരട് വലിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക
കുറ്റക്കാരായ പോലീസ് മേധാവികളെ അറസ്റ്റ് ചെയ്യുക, ഈ കൂട്ടുകച്ചവടത്തില്‍ നടന്ന കൈമാറ്റങ്ങളെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി കമീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പോലീസില്‍ ആര്‍എസ്എസി ന്റെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാടിനാവാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് കനത്തആഘാതമാണെന്നും രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ ടി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു . എഫ് ഐ ടിയു ജില്ലാ പ്രസിഡന്റ് എം.എ ഖയ്യൂം വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍’ പ്രവാസി ഫോറം ജില്ലാപ്രസിഡന്റ് സലാഹുദീന്‍ ചേളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതവും സെക്രട്ടറി കെ.സി. അന്‍വര്‍ നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറര്‍ ഇ.പി. അന്‍വര്‍ സാദത്ത് വൈസ് പ്രസിഡന്റ്മാരായ എപി വേലായുധന്‍ പി.സി.മുഹമ്മദ് കുട്ടി, സെക്രട്ടറി മാരായ ശശീന്ദ്രന്‍ ബപ്പങ്കാട്, ജുമൈല നന്മണ്ട എന്നിവര്‍ നേതൃത്വം നല്‍കി.