ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പേരിൽ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉൾപ്പടെ പരാതികളാണ് സന്ദീപിനെതിരെ ഉയർന്നത്. സംസ്ഥാന വക്താവ് എന്ന നിലയിൽ പ്രവർത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. സന്ദീപിനെതിരായ പരാതികൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് യോഗ ശേഷം നേതാക്കൾ പറഞ്ഞു.

അതേസമയം, സന്ദീപ് വാര്യർ ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി. സന്ദീപ് ലക്ഷ കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *